എ അയ്യപ്പന്
പ്ലാസ്റ്റിക് കരളുള്ള- ചെകുത്താൻെറ പ്രളയകാലത്ത് എന്‍റെ വ്യക്ഷശിഖരങ്ങളിൽ നൃത്തം ചെയ്യും, മയിൽ. ഒറ്റക്കല്ലുള്ള- തെച്ചിപ്പൂ മൂക്കുത്തിമേൽ ഒലിച്ചിറങ്ങും കൃഷ്ണമണീ തൻ ദു:ഖം. സക്തമാം നിൻ രക്തഞരമ്പുകള്‍ ചുരത്തും പച്ചനദി പോലൊഴുകും കവിത. അഞ്ചുഫണത്തിൻെറ- ദംശനത്താൽ അമ്പുപോലെ വിടർന്ന ചുണ്ടിൽ വിശുദ്ധ സ്വർണ്ണജലം.* തിക്തഗാഥയെഴുതിയ ചുവപ്പു തല്പത്തിൽ പുഷ്പപാദങ്ങളാൽ നടന്നുപോയവൻ. മജ്ജപൊട്ടിപ്പാടിയ മേഘമൽഹാറിന്നമ്ല- വർഷത്തിൽ കുതിർന്ന ധവളരാത്രികള്‍. രക്ഷസ്സിൻ മാംസനിബദ്ധമാം പ്രണയം അസ്ഥി യിൽ നീലസർപ്പമായ്... ഭിക്ഷചോദിച്ചയവസാന ബുദ്ധൻ. ഹൃദയത്തിൻ, ഗർത്തത്തിലൊരു നക്ഷത്രമുദിക്കുന്നു. വിശുദ്ധ സ്വര്‍ണ്ണജലം:- മദ്യം