ഈസ്റ്റര്‍

ഒളിയമ്പുകളില്‍ നിന്നാണ്
ഞാന്‍ ഒളിച്ചോടിയത്
ശത്രുപാളയങ്ങളിൽ
പുതിയ യുദ്ധമുറകൾ
ചെമ്മരിയാടിന്‍റെ തോലുപുതച്ചവര്‍
ചെന്നായ്ക്കള്‍
ചരമഗീതങ്ങല്‍ക്കുമേല്‍
ഒരു ചുകപ്പു നക്ഷത്രം.

ഇത്
കുമ്പസാരകാലം
എന്‍റെ ആറാംതിരുമുറിവിലാണവര്‍
കുന്തം താഴ്ത്തിയത്
മുള്‍ക്കിരീടവും മുറിവുകളും
എനിക്കു തന്നേ.

ഇതാ-
വിശപ്പിന്
ഒരപ്പം
ദാഹത്തിന്
ഒരുകുമ്പിള്‍ കണ്ണുനീര്‍
യാചനക്ക്
ഒരക്ഷരം.

ഓര്‍ക്കുക
മൂന്നാം നാള്‍
മനുഷ്യപുത്രന്‍-മനുഷ്യപുത്രന്‍
എന്നവര്‍ വിളിച്ചുപറയും
കല്ലുമൂടിയ ഹൃദയങ്ങള്‍ക്കു പിന്നില്‍
ഒരിക്കല്‍ക്കൂടി ഞാന്‍
ഉയര്‍ത്തെഴുന്നേൽക്കും
വിശുദ്ധന്‍റെ ചോരയിലൂടെ
വസൂരിയുടെ സ്വപ്നങ്ങളില്‍
വീണ്ടും
ഒരു വസന്തം വരും.

കുറിപ്പ്:- Praise the Lord
ചിത്രങ്ങള്‍:- ഗൂഗിള്‍

Comments

ഒരിക്കല്‍ക്കൂടി ഞാന്‍
ഉയര്‍ത്തെഴുന്നേൽക്കും
വിശുദ്ധന്‍റെ ചോരയിലൂടെ
വസൂരിയുടെ സ്വപ്നങ്ങളില്‍
വീണ്ടും
ഒരു വസന്തം വരും.
നല്ലെഴുത്തിന് ആശംസകൾ.....
നന്ദി വിനോദ്!!!

Popular posts from this blog

കവിതയുടെ ഇടവഴി

കവിതയുടെ പ്രതികാരം