കവിതയുടെ ഇടവഴി

കവിതയില്ലാതെ ഞാനെങ്ങനെ എന്റെ ഹൃദയം തുറക്കും നിന്നോട് പറയാന്‍ എളുതല്ലാത്ത കാര്യം പറഞ്ഞു വയ്ക്കും. കറുത്ത ആകാശത്തില്‍ കൊറ്റികള്‍ പറക്കുന്നത്, സമുദ്രത്തിന്റെ അഗാധനീലിമ, ഇരുട്ടിന്റെ ആഴം. നിന്റെ മൌനം ഒരു സ്ഫടികം പോലെ എന്റെ കവിതയില്‍ വീണുടയുന്നു ഒരു ഇളംകാറ്റായ് വന്ന് മെഴുതിരിയെ ചുംബിക്കുന്നു. എല്ലാ ഋതുക്കളുടെയും ഹൃദയത്തില്‍ കണ്ണുനീരിന്റെ ഒരിടവഴിയുണ്ട് കവിതയുടെ ഈ വഴിയിലൂടെയാണ് ഞാന്‍ നിന്നിലെത്തുന്നത്. ചിത്രങ്ങള്‍: ഗൂഗിള്‍