വേട്ടയുടെ ചരിത്രം

ഒടുവില്‍
വേട്ട കഴിഞ്ഞു

അത്താഴമേശയില്‍
വെടിയിറച്ചിയും വീഞ്ഞും ഞാന്‍
സ്വപ്നം കണ്ടിരുന്നു

മരിച്ച മൃഗത്തിന്‍റെ ഗന്ധം
മദംപുരണ്ട വിശപ്പും
അറവുകാരന്‍റെ സുഖവും
എനിക്കു തന്നു

രാത്രിയില്‍
രക്തസാക്ഷിയുടെ ദഹനശേഷം
ബലിയുടെ ദു:ഖം മറന്ന്
തുകല്‍,
ഒരു വീരസ്മരണയാക്കി ഞാന്‍
ചുവരില്‍ തറച്ചു

നഖങ്ങളും പല്ലുകളും
കണ്ഠാഭരണമാക്കുകയും
അസ്ഥികള്‍ ചെത്തി മിനുക്കി
ആയുധങ്ങളാക്കുകയും
ചെയ്തു.


പുതിയൊരു വേട്ടയുടെ ചരിത്രം
ഇവിടെ-
ആരംഭിക്കുന്നു.


Comments

അതെ.. അവസാനിക്കുന്നില്ല.!!
കല്ലോലിനിക്ക് നന്ദി!!! ഇക്കവിതക്ക് ആദ്യമായ് അഭിപ്രായം പറഞ്ഞതിന്...

Popular posts from this blog

കവിതയുടെ ഇടവഴി

ഈസ്റ്റര്‍

കവിതയുടെ പ്രതികാരം