ബലിദിനം

അറവുശാലയില്‍ നിന്നും
അര്‍ദ്ധപ്രാണവിലാപം.

മുറിവുങ്ങാത്ത മറവിയിലൂടിന്നു
പറവകളായിരം ചിറകടിച്ചെത്തുന്നു
കരളിലൊടുങ്ങുന്ന കണ്ണുനീര്‍ത്തുള്ളികള്‍
തിരയടിക്കുന്നു.

സമയബദ്ധിതം, സഭയിലെത്രപേര്‍
ശപിച്ചുകൊണ്ടെന്‍റെയിറച്ചി തിന്നുന്നു!
സഹനസാന്ദ്രം പകര്‍ന്നുഞാനേകിയ
ലഹരിയൂറും രക്തം രുചിക്കുന്നു!

ചിതയിലുയര്‍ന്നയെന്‍ തിരുവചസ്സില്‍
ചിരിച്ചുകൊണ്ടാരു വിഷം തളിക്കുന്നു!Comments

Popular posts from this blog

എ അയ്യപ്പന്

കവിതയുടെ ഇടവഴി

രാത്രി