അമ്മ

അറിവിന്നാദിയുമന്തവുമാര്?
അകതാരില്‍ ശൈശവസ്മൃതികളേ
വന്നാലും.

കറുകത്തലപ്പില്‍ നിന്നുയിര്‍ക്കുന്നിതാ
അമൃതവര്‍ഷിണിയാകുമെന്നമ്മ.

ദുരിതജീവിതജ്വരബാധകളിലെന്നെ
ഗരുഡഗര്‍ഭത്തിലെത്ര ചുമന്നെന്‍റെ
സിരകളില്‍ കരുണയും പ്രാണനും
നിറച്ചയാ-
ധനിക ദിനങ്ങളെയമ്മേ
നമിപ്പൂ ഞാന്‍.

Comments

Popular posts from this blog

കവിതയുടെ പ്രതികാരം

മുത്ത്‌

ദയാവധം