ശവംനാറിപ്പൂവിന് ഒരു ശവക്കുറിപ്പ്

യൂക്കാലിപ്റ്റസിന്‍റെ വേരുകളായി
നീയെന്‍റെ ജലാംശം നഷ്ടപ്പെടുത്തി.

നിന്‍റെ കണ്ണുകള്‍
കാമദേവന്‍റെ കള്ളപ്പൂക്കള്‍ തിരുകിയ
രണ്ട് ശരങ്ങളായും

ചുണ്ടുകള്‍
വിദേശവീഞ്ഞുപാത്രത്തിന്‍റെ
നനഞ്ഞ വക്കായും

കാര്‍കൂന്തല്‍
കാറ്റത്ത് കത്തിയണഞ്ഞ
കറുത്ത ലാവയായും
എനിക്കു തോന്നി.

പിന്നെ
ഇന്നു രാത്രി
നിന്‍റെ വിഷം ചേര്‍ത്ത പാനീയം
എനിക്കു വേണ്ട.

നീ
ശ്മശാനത്തിൽ ശയിക്കും
ശവംനാറിപ്പൂ.

ഞാനോ
മരുഭൂവിൽ മരിക്കും
കള്ളിച്ചെടി.

Comments

This comment has been removed by the author.
ശവംനാറിപ്പൂവിന് ബാണപുഷ്പം എന്നും പേരുണ്ടല്ലോ അല്ലേ...
കവിതയെക്കുറിച്ചല്ല കേട്ടോ.. പെട്ടെന്ന് ഓര്‍മവന്നതാ...
കാര്‍കൂന്തലിനെ കാറ്റത്ത് കത്തിയണഞ്ഞ കറുത്ത ലാവയോടുപമിച്ചത് ഇഷ്ടപ്പെട്ടു
ബ്ലോഗില്‍ വന്നതിന് നന്ദി പറയുന്നു!!!
ആദ്യകാല കവിതകളില്‍ ഒന്നാണ്. ഉപമ ഇഷ്ടപ്പെട്ടതിലും സന്തോഷം!!!

Popular posts from this blog

കവിതയുടെ ഇടവഴി

ഈസ്റ്റര്‍

കവിതയുടെ പ്രതികാരം