ഇരയുടെ ഇന്റര്‍നെറ്റ്

ആകാശത്തിലെ വർണ്ണമുത്തുകൾ കോർത്ത
മാറാലയിൽ
ഒരെട്ടുകാലി ഇരകാക്കുന്നു.

വെളിച്ചത്തിന്‍റെ വീഥിയില്‍
മുത്തുകളുടെ വര്‍ണ്ണപ്രഭാവത്തില്‍
ഭ്രമിച്ചു കുരുങ്ങിയ
ഒരിര.

എട്ടുകാലിയുടെ സാന്നിദ്ധ്യമറിയാതെ
ഒരുപക്ഷെ
അതൊരു മുത്തിന്‍റെ മാന്ത്രിക ലഹരിയില്‍
മതിമറക്കുന്നുന്നുണ്ടാവും.

എന്നാല്‍ പെട്ടെന്ന്
ശത്രുവിന്‍റെ ആക്രമണത്തിലിഴപൊട്ടി
ഓരോ മുത്തും
ഓരോ
തുള്ളി

ക്ത
മാ
യ്...
ഭൂമിയുടെ സാന്ദ്രമായ തലത്തില്‍
എന്‍റെ ഹൃദയത്തിലേക്ക്
കൊഴിഞ്ഞു വീഴുന്നു.

എട്ടുകാലി ഇരയെ ഭക്ഷിക്കുന്നുണ്ടാകും.


Comments

നല്ല കവിത.!!
തലക്കെട്ടില്‍ ഇരയെ കുരുക്കേണ്ടിയിരുന്നില്ല..
ഫോളോ ചെയ്യാന്‍ ഒരു വഴി കാണാതെ വിഷമിക്കുന്നു.. പരിഹാരമുണ്ടാകുമല്ലോ അല്ലേ.....
അഭിപ്രായത്തിന് നന്ദി!!! തലക്കെട്ടിനെപ്പറ്റി...ശരിയായിരിക്കാം.
ഫോളോ ചെയ്യാന്‍ ഞാന്‍ follower (അനുയായികള്‍) ഗാഡ്ജറ്റ് കൊടുത്തിരുന്നല്ലോ.
അതില്‍ ചേര്‍ന്നാല്‍ സന്തോഷം!!!

Popular posts from this blog

കവിതയുടെ പ്രതികാരം

കവിതയുടെ ഇടവഴി

ഈസ്റ്റര്‍