പക്ഷി

ചിതറിയ ചിന്തകള്‍
ചിലക്കുന്ന കൂട്ടില്‍ നിന്ന്
ഒരു പക്ഷി പറക്കുന്നു.

ആകാശത്തിലെ കാട്ടുതീയില്‍പ്പെട്ട്
അത് കത്തി മരിക്കുന്നു.

അതിന്‍റെ പക്ഷങ്ങളും പാട്ടുകളും
ആകാശത്തിന്‍റെ നിറമായി.

അതിന്‍റെ ആത്മാവിന്‍റെ പിടച്ചില്‍
എന്‍റെ ഹൃദയത്തില്‍ തറച്ച
മുള്ളാണിയായി.

എനിക്കറിയാം
എന്‍റെ ഹൃദയത്തിലെ
ഓരോ ആണിയും
ഓരോ പക്ഷിയുടെ...

ആത്മനൊമ്പരങ്ങളെന്ന്.


Comments

ചിതറിയ ചിന്തകള്‍ ചിലക്കുന്ന കൂട്ടില്‍ നിന്ന് ഒരു പക്ഷി പറക്കുന്നു...
പക്ഷി കത്തിമരിക്കാതെ, പാറി നടന്ന് ഒത്തിരി ലോകം കാണട്ടേ.....!!!

Popular posts from this blog

എ അയ്യപ്പന്

കവിതയുടെ ഇടവഴി

രാത്രി