ഏഴു ചുവട്

ഏഴു
ചുവട്

ഇടത്തേ നെഞ്ചിന്‍റെ മിടിപ്പില്‍
ഒരെട്ടടിവീരന്‍റെ ദംശനം*

രക്തത്തില്‍
നീലം

ദുര്‍മന്ത്രവാദത്തിന്‍റെ
ഒറ്റ്

അവധൂതന്‍റെ
പുലമ്പല്‍

കവിതക്കു മുന്‍പ്
മേഘത്തിന്‍റെ കറുത്ത പ്രാര്‍ത്ഥന

അസ്ഥികളുടെ
ഏകാന്തധ്യാനം

എട്ടാം വരവില്‍
എനിക്കു മരണം.


കുറിപ്പ്:-
എട്ടടിവീരന്‍*
ഉഗ്രവിഷമുള്ള ഒരിനം പാമ്പ്.
കടിച്ചാല്‍ എട്ടാം ചുവടില്‍
ചാകുമെന്നു പ്രമാണം.


ചിത്രങ്ങള്‍:- ഗൂഗിള്‍

Comments

Bipin said…
ഇടത്തെ നെഞ്ചിന്റെ മിടിപ്പ് - നെഞ്ചിന്റെ മിടിപ്പ് പോരേ? ആ വരി തന്നെ ഒന്ന് ഭംഗി യാക്കേണ്ടി ഇരുന്നു. എട്ടാം വരവിൽ .. പകരം എട്ടാം ചുവട്? ഏതായാലും അടിക്കുറിപ്പ് വേണ്ടിയിരുന്നില്ല. അത് കവിതയുടെ ഭംഗി കെടുത്തും. ഉള്ളർത്ഥം മനസ്സിലാവുന്നില്ല. .. ഇവിടെയ്ക്ക് വരാൻ താമസിച്ചു പോയി.
അഭിപ്രായങ്ങള്‍ക്ക് പെരുത്ത്‌ നന്ദിയുണ്ട്!
പലപ്പോഴും അടിക്കുറിപ്പുകള്‍ കൊടുക്കാറുണ്ട്.പറഞ്ഞത് ശരിയാണ്.അത് കവിതയുടെ ഭംഗി
കെടുത്തും.തീര്‍ച്ചയായും ഒഴിവാക്കുന്നുണ്ട്.
ഉള്ളര്‍ത്ഥം കവിതയ്ക്ക് മുന്‍പുള്ള പ്രാര്‍ഥനയില്‍ അഹത്തിന്‍റെ നാശം,ജീവിതത്തിന്‍റെ നശ്വരത
ഒക്കെയാവാം.


Popular posts from this blog

കവിതയുടെ ഇടവഴി

ഈസ്റ്റര്‍

കവിതയുടെ പ്രതികാരം