രാത്രി

നക്ഷത്രങ്ങളുടെ രാജകുമാരാ
നീയെന്തിന് ഭൂമിയില്‍
മുജ്ജന്മശാപത്താല്‍
വന്നു

അസ്ത്രത്താല്‍ മുറിഞ്ഞ
കൃഷ്ണമണിയില്‍ നിന്ന്
രത്നരക്താഭമാം
കവിത

ശത്രുക്കള്‍ ചുറ്റും
എവിടെയെന്‍
അനശ്വര സത്രം

നക്ഷത്രനീല-
സ്വപ്നസാന്ദ്രമാം മിഴികളില്‍
പ്രണയസമുദ്രം നിറച്ച
കാമുകി

വീര്യം നിറച്ച
അമൃതാം
വിഷദ്രവം

നിറങ്ങള്‍
പ്രപഞ്ചമാകെപ്പടര്‍ന്നപോല്‍
തുളുമ്പും
ആകാശം

ഒമര്‍ഖയ്യാമിന്‍റെ
ജന്മനക്ഷത്രം

എന്നെ മാത്രം
സ്നേഹിച്ച
നര്‍ത്തകി

രാത്രി.

കുറിപ്പ്:
ഒരു ഗസല്‍ ലഹരിയില്‍ എഴുതിയത്.
ചിത്രങ്ങള്‍:-ഗൂഗിള്‍

Comments

This comment has been removed by a blog administrator.
This comment has been removed by the author.
This comment has been removed by a blog administrator.
This comment has been removed by the author.
Bipin said…
This comment has been removed by a blog administrator.
This comment has been removed by the author.
GR KAVIYOOR said…
എവിടെയൊക്കയോ അലഞ്ഞു നടക്കുന്ന മനസ്സിന്‍ പിറുപിറുപ്പുകള്‍ , ലഹരിയുടെ അവ്യക്തത തികച്ചും വരികളില്‍ നിഴലിക്കുന്നു ഇനിയും ശ്രമം തുടരുക
വന്നതിനും പറഞ്ഞതിനും വളരെ നന്ദി gr !!!
പിന്നെ
കവിതയുടെ ഭ്രാന്ത് കൂടിയ ഒരു സ്നേഹിതനെ കിട്ടിയതിന് !!!

Popular posts from this blog

എ അയ്യപ്പന്

കവിതയുടെ ഇടവഴി