യക്ഷിക്ക്

രക്തം ചര്‍ദ്ദിച്ച
ഭൂമി

രക്ഷസ് നിനക്കൊരു
നക്ഷത്രരാത്രി

തുപ്പലിന്‍
ചുവപ്പുതല്‍പ്പത്തില്‍
ചവിട്ടിയെത്തുക

അസ്ഥിയില്‍പൂത്ത
ചുണ്ണാമ്പെടുക്കുക

നഗ്നം നാരായം
ഒറ്റിന്‍റെ മന്ത്രം

അറ്റ വിരലിനാല്‍
തെച്ചിപ്പൂവ്

എത്ര കരുണം
നിലാവില്‍
നിന്‍ ദ്രംഷ്ട്ര!    

ശപ്തം സുന്ദരം
മേഘവസ്ത്രം

അര്‍ദ്ധരാത്രി!

ആരുടെ
നീലക്കൊലുസിന്‍റെ
ശബ്ദം?

യക്ഷീ
ത്രിലോകസുന്ദരീ
നീലീ
നിശാചാരിണീ

കണ്‍ഠത്തിൽ
ഗാന-
ചെന്തീക്കനൽ

ഒറ്റ ചുംബനം
നെറ്റിയിൽ

ഒരിക്കലും

പച്ചിരുമ്പിനാൽ
പച്ചയെത്തൊടില്ല ഞാന്‍.
Comments

സമീപകാലപ്രമേയങ്ങൾ രാത്രിയോ ബന്ധപ്പെട്ട യക്ഷിയൊ ഒക്കെയാണല്ലോ?
ഒരു കവിക്കെന്ത് സമകാലീനപ്രമേയം ആള്‍രൂപണ്ണാ???
പിന്നെ യക്ഷി നമ്മുടെ സ്വന്തം പാര്‍ട്ടി.
രാത്രിയും പകലെന്നുമില്ല,എപ്പോള്‍ വിളിച്ചാലും കവിതയുമായി വരും!!!
വന്നതിന് നന്ദി....

Popular posts from this blog

കവിതയുടെ പ്രതികാരം

മുത്ത്‌

ദയാവധം