കവിതയുടെ ഇടവഴി

കവിതയില്ലാതെ ഞാനെങ്ങനെ
എന്‍റെ ഹൃദയം തുറക്കും
നിന്നോട് പറയാന്‍
എളുതല്ലാത്ത കാര്യം
പറഞ്ഞു വയ്ക്കും.

കറുത്ത ആകാശത്തില്‍
കൊറ്റികള്‍ പറക്കുന്നത്,
സമുദ്രത്തിന്‍റെ
അഗാധനീലിമ,
ഇരുട്ടിന്‍റെ
ആഴം.

നിന്‍റെ മൌനം
ഒരു സ്ഫടികം പോലെ
എന്‍റെ കവിതയില്‍
വീണുടയുന്നു
ഒരു ഇളംകാറ്റായ് വന്ന്
മെഴുതിരിയെ ചുംബിക്കുന്നു.

എല്ലാ ഋതുക്കളുടെയും
ഹൃദയത്തില്‍
കണ്ണുനീരിന്‍റെ
ഒരിടവഴിയുണ്ട്
കവിതയുടെ
ഈ വഴിയിലൂടെയാണ്
ഞാന്‍ നിന്നിലെത്തുന്നത്.

ചിത്രങ്ങള്‍: ഗൂഗിള്‍

Comments

ഹൃദയം തുറക്കാൻ കവിത നല്ല വഴിയാണ്. ഇതുപോലെ, കവിത പെയ്യുന്ന വരികളാണെങ്കിൽ ഏറ്റവും നല്ലത്!
നന്നായിരിക്കുന്നു.
എളുപ്പം ദഹിക്കുന്നവയാണ് ആധുനിക കവിതകള്. എന്നാല് പദസമ്പത്ത് കുറവുള്ളവയും. കഠിനവാക്കുകള്‌കൊണ്ട് വായനക്കാരെ മുറിവേല്പ്പിക്കുന്ന ഒരു വിഭാഗം കവിതകളുമുണ്ട്. ഞാനെല്ലാം ഇഷ്ട്‌പ്പെടുന്നു. ചിന്തകളുടെ ഭാരകെട്ടിറക്കി വെയ്ക്കാന് ഇത്രത്തോളം വേറൊന്നും ഇല്ലതാനും.
Bipin said…
പറയാൻ എളുതല്ലാത്ത കാര്യങ്ങളാണോ ആകാശ നീലിമയും കടലിന്നഗാധതയും? കവിത നന്നായി.
കൊച്ചുഗോവിന്ദന്‍,വനിത വിനോദ്,ബിപിന്‍...എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി!!!

Popular posts from this blog

കവിതയുടെ പ്രതികാരം

ഈസ്റ്റര്‍