കവിതയുടെ പ്രതികാരം

കവിതയുടെ നെഞ്ചിലാഴ്ത്തിയ കഠാരയില്‍ നിന്ന് ചോര പൊടിയുന്നു ഓരോ കുത്തിലും ഉയരുന്ന നിന്‍റെ രോദനം ഏദനില്‍ നിന്ന് ഭ്രഷ്ടനായ ജാരനെപ്പോലെ അവള്‍ തന്ന ഫലം രുചിച്ചു രക്തത്തിനും മാംസത്തിനും കണക്കുചോദിക്കുവാന്‍ നീ വരുമെന്ന് ആരോ പറഞ്ഞു വല മൂടിയ ദര്‍പ്പണത്തിലൂടെ പുകച്ചുരുളായി നിന്‍റെ മുഖം കാണാം പുല്‍മേടിന്‍റെ ഈ ശൃംഗത്തിൽ ഞാനൊറ്റക്ക് രാപ്പകലുകളുടെ മദ്ധ്യയാമങ്ങളിൽ നിലംതോടാത്ത പാദങ്ങളിൽ നീ വരും ഒരു മഞ്ഞുമഴുകൊണ്ട് എന്‍റെ കണ്ഠം ഛേദിക്കും രക്തം താഴ്വാരങ്ങളിലേക്കൊഴുകും. ചിത്രങ്ങള്‍: ഗൂഗിള്‍