രാത്രി

നക്ഷത്രങ്ങളുടെ രാജകുമാരാ നീയെന്തിന് ഭൂമിയില്‍ മുജ്ജന്മശാപത്താല്‍ വന്നു അസ്ത്രത്താല്‍ മുറിഞ്ഞ കൃഷ്ണമണിയില്‍ നിന്ന് രത്നരക്താഭമാം കവിത ശത്രുക്കള്‍ ചുറ്റും എവിടെയെന്‍ അനശ്വര സത്രം നക്ഷത്രനീല- സ്വപ്നസാന്ദ്രമാം മിഴികളില്‍ പ്രണയസമുദ്രം നിറച്ച കാമുകി വീര്യം നിറച്ച അമൃതാം വിഷദ്രവം നിറങ്ങള്‍ പ്രപഞ്ചമാകെപ്പടര്‍ന്നപോല്‍ തുളുമ്പും ആകാശം ഒമര്‍ഖയ്യാമിന്‍റെ ജന്മനക്ഷത്രം എന്നെ മാത്രം സ്നേഹിച്ച നര്‍ത്തകി രാത്രി. കുറിപ്പ്: ഒരു ഗസല്‍ ലഹരിയില്‍ എഴുതിയത്. ചിത്രങ്ങള്‍:-ഗൂഗിള്‍